Monday, January 12, 2026

മത്സ്യതൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) നേതൃത്വത്തിൽ ചാവക്കാട് മത്സ്യ ക്ഷേമ ഓഫീസിന് മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി

ചാവക്കാട്: മത്സ്യതൊഴിലാളി ക്ഷേമ നിധി ബോർഡിലേക്കുള്ള തൊഴിലാളി വിഹിതം ഇരട്ടികളായി വർധിപ്പിച്ച ഇടതു പക്ഷ സർക്കാർ നിലപാടിനെതിരെ മത്സ്യതൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് മത്സ്യ ക്ഷേമ ഓഫീസിന് മുന്നിൽ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. സെയ്തുമുഹമ്മദ് പോകാക്കില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി പി.എ ഷാഹുൽ ഹമീദ്, സെക്രട്രറി ഹംസ കുട്ടി, മുസ്ലിം ലീഗ് നേതാക്കളായ എം.വി ഷെക്കീർ, പി.വി ഉമ്മർകുഞ്ഞി, ഫൈസൽ കാനാംപുള്ളി, വി.പി മൻസൂർ അലി, സലീം കുന്നമ്പത്ത്, അഷ്കർ എന്നിവർ സംസാരിച്ചു. പി.എ നസീർ സ്വഗതവും ഇല്യാസ് അണ്ടത്തോട് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments