Sunday, November 24, 2024

ഗുരുവായൂർ മേൽപ്പാലത്തിൽ നിന്നും തിരുവെങ്കിടം റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ബി.എസ്.എൻ.എൽ പില്ലർ മാറ്റി സ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ

ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലത്തിൽ നിന്നും തിരുവെങ്കിടം റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ബി.എസ്.എൻ.എൽ പില്ലർ മാറ്റി സ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഗുരുവായൂർ വെസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഭാരവാഹികൾ ബി.എസ്.എൻ.എൽ അധികാരികൾക്ക് നിവേദനം നൽകി. റോഡിന്റെ വലതുവശത്ത് സ്ഥിതി ചെയ്യുന്ന പില്ലർ യാത്ര സൗകര്യത്തിന് ബുദ്ധിമുട്ടാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മേൽപ്പാലത്തിന് സമീപം നടപ്പാതയ്ക്ക് റാംപ് പണിതപ്പോൾ മെയിൻ റോഡിൽ നിന്നും തിരുവെങ്കിടത്തേക്കുള്ള റോഡ് ഭാഗികമായി അടഞ്ഞിരുന്നു. പില്ലർ മാറ്റി സ്ഥാപിച്ചാൽ പ്രദേശത്ത് യാത്രക്കാർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാൻ കഴിയും. ഡി.വൈ.എഫ്.ഐ ഗുരുവായൂർ വെസ്റ്റ് മേഖലാ സെക്രട്ടറി വിശാൽ ഗോപാലകൃഷ്ണൻ, കെ അശ്വിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments