Friday, April 4, 2025

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ മടക്കത്തറയിൽയൂത്ത് കോൺഗ്രസിന്റെ ഹിന്ദ് സ്വരാജ് ബുക്ക് ചലഞ്ച്

തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപെട്ടവർക്കായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 30 വീടുകൾ വെച്ചു കൊടുക്കുന്ന പരിപാടിയുടെ ധനസമഹാരണത്തിന്റെ ഭാഗമായി മാടക്കത്തറ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് ബുക്ക് ചലഞ്ചിന് തുടക്കമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി പ്രമോദ്, മുൻ യൂത്ത് കോൺഗ്രസ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ശ്രീ സുന്ദരൻ കുന്നത്തുള്ളിക്ക് ഹിന്ദ് സ്വരാജ് കൈമാറികൊണ്ട് ചടങ്ങിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ധനിഷ് കെ ദാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അരുൺ പുത്തൻപുരക്കൽ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിമാരായ ജെയിൻ സജീവ്, അനീറ്റ മത്തായി, നിരഞ്ജൻ കെ പി തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments