Monday, December 8, 2025

തൃശൂർ വനിതാ കമ്മീഷന്‍ അദാലത്ത്: 19 കേസുകള്‍ പരിഹരിച്ചു

തൃശൂർ: കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 19 കേസുകള്‍ പരിഹരിച്ചു. ആകെ 61 കേസുകളാണ് ഇന്ന് കമ്മീഷന്റെ പരിഗണനയ്ക്ക് വന്നത്. അഞ്ച് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ടും മൂന്ന് കേസുകളില്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. 27 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റിവച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ അഭിഭാഷകരായ ടി.എസ് സജിത, എസ് ഇന്ദു മേനോന്‍, കൗണ്‍സിലര്‍ മാലാ രമണന്‍, വനിതാ സെല്‍ ഓഫീസര്‍ മിനിമോള്‍ എന്നിവരും പരാതികള്‍ കേട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments