ചാവക്കാട്: സംസ്ഥാനത്തെ മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകൽപ്പ പുരസ്ക്കാരം നേടിയ ചാവക്കാട് താലൂക്ക് ആശുപത്രിയെ വോയിസ് ഓഫ് പൊന്നാനി വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അംഗങ്ങൾ ചേർന്ന് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അനുമോദിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ ഷാജ് കുമാറിനെ ഉപഹാരം സമർപ്പിച്ചു. ചെയർമാൻ എസ്.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ പുതുപൊന്നാനി മുഖ്യപ്രഭാഷണം നടത്തി. ഫക്കറുദ്ദീൻ അഞ്ചങ്ങാടി, ഉസ്മാൻ ചാവക്കാട്, ഡോ. പ്രിയ, പി.ആർ.ഒ അശ്വതി, നഴ്സിംഗ് സൂപ്രണ്ട് സബീന ബീഗം, ലേ സെക്രട്ടറി ഷൈമ എന്നിവർ സംസാരിച്ചു. ഹെൽത്ത്ഇൻസ്പെക്ടർ രാംകുമാർ സ്വാഗതവും എ ഷാജ്കുമാർ നന്ദിയും പറഞ്ഞു.