വാടാനപ്പള്ളി: ചാവക്കാട്-വാടാനപ്പള്ളി ദേശീയപാത തൃത്തല്ലൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റത് 32 പേർക്ക്. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചിരുന്നു. തമിഴ്നാട് ഈറോഡ് സ്വദേശി അരുൺ (35) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കൊടുങ്ങല്ലൂരിൽ നിന്നും നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബനാസിനി ബസും, എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസിലുണ്ടായിരുന്ന നിവ്യ, ജാസിയ, ആഷ്ന, അറഫ, സത്യവ്രതൻ, ആലി അഹമ്മദ്, നിധിൻ രാജ്, ഷെരീഫ, ലതിക, സുധർശൻ, ഐഷ, സുനിൽ, ഹരിദാസൻ, നീലാഞ്ജന, ഇർഫാന, ഫൗസിയ, നന്ദഗോപാൽ, നിഖിൽ, ഷെരീഫ, ആർദ്ര, സജിനി, നിവേദ്യ, അപർണ, നസീമ, വിഷ്ണു, മൈമൂന, മയൂരി, സോമസുന്ദരം, ജിത, നിശിത്, അൻസാർ, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.
വീഡിയോ വാർത്ത