ചാവക്കാട്: വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ‘പടമെടുക്കൂ വയനാടിനെ സഹായിക്കൂ’ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫർമാർ എടുത്തു നൽകുന്ന ഫോട്ടോകൾക്ക് ആർക്കു വേണമെങ്കിലും ഇഷ്ടമുള്ള പ്രതിഫലം നൽകുന്നതായിരുന്നു ക്യാമ്പയിൻ. നിരവധി സഞ്ചാരികളാണ് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ ഫോട്ടോയെടുക്കാനെത്തിയത്. സഞ്ചാരികൾ നൽകുന്ന പ്രതിഫലം വയനാട് ദുരന്തബാധിതർക്ക് വീട് നിർമ്മിക്കുന്നതിന് നൽകും. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡണ്ട് എറിൻ ആന്റണി, എസ്.എഫ്.ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഹസ്സൻ മുബാറക്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ബ്ലോക്ക് ട്രഷറർ ടി.എം ഷെഫീക്ക്, ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല സെക്രട്ടറി കെ.യു ജാബിർ, പ്രസിഡന്റ് എം.എസ് ജിതീഷ്, കൗൺസിലർമാരായ പ്രസന്ന രണദിവെ, ഗിരിജ പ്രസാദ്, പി.കെ രാധാകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ദേവി വേലായുധൻ, എൻ.എൻ നിഷിൽ, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് സഹൃദയകുമാർ, ജന്നത്ത് ശാഹുൽ, നൂറുൽ ഇശാ, ഹിബ ഷിഹാബ് എന്നിവർ പങ്കെടുത്തു.