Thursday, April 10, 2025

നവീകരിച്ച മണത്തല നെടിയേടത്ത്‌ ഹാൾ സമർപ്പണം നടത്തി

ചാവക്കാട്: മണത്തല നേടിയെടത്ത്‌ ശ്രീ ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച നെടിയേടത്ത് ഹാളിന്റെ സമർപ്പണം നടന്നു. തന്ത്രി ഡോ. കാരുമാത്ര വിജയൻ ശാന്തി സമർപ്പണം നിർവഹിച്ചു. പ്രസിഡന്റ് എൻ.ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മുൻ നാസ ശാസ്ത്രജ്ഞൻ എൻ സാഗർ വിദ്യാസാഗർ, നെടിയേടത്ത് ശങ്കരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും ഡോ.എൻ.ആർ ബാലകൃഷ്ണൻ രാമൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരവും  വിതരണം ചെയ്തു.

തുടർന്ന് ക്ഷേത്രം തന്ത്രിയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായി. ക്ഷേത്ര സമിതി ഭാരവാഹികളായ എൻ.എ സുരേന്ദ്രൻ, എൻ.എസ് രത്നകുമാർ, എൻ.എസ് സോമസുന്ദരൻ, എൻ.ആർ രവി പ്രകാശ്, എൻ.വി മധു, എൻ.ജി ഗിരീഷ് എന്നിവർ സംസാരിച്ചു. മുൻ പ്രസിഡണ്ട് എൻ.കെ ബാലകൃഷ്ണൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എൻ.ജി പ്രവീൺകുമാർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments