ചാവക്കാട്: മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി. ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ആമുഖ പ്രസംഗം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദ് പല്ലത്ത്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.എച്ച് റഹീം, ബദറുദ്ദീൻ, ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്, സി.പി കൃഷ്ണൻ മാസ്റ്റർ, പി.ടി ഷൗകത്ത് അലി, അഷറഫ് ബ്ലാങ്ങാട്, എം.എസ് ശിവദാസ്, ഇസ്ഹാഖ് മണത്തല, നഗരസഭാ കൗൺസിലർമാർ പി.കെ കബീർ, പേള ഷാഹിത, ഫൈസൽ കാനാംപുള്ളി, മഹിളാ കോൺഗ്രസ് നേതാക്കളായ കെ.കെ കാർത്ത്യാനി ടീച്ചർ, ബീന രവിശങ്കർ, സുബൈദ പാലക്കൽ, അനിത ശിവൻ, ഷൈല നാസർ, റുക്കിയ ഷൗകത്ത്, ഷാഹിത മുസ്തഫ എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ, രമേഷ് മടേക്കടവ്, കെ.എൻ സന്തോഷ്, ഷിഹാബ് മണത്തല, ജമാൽ കുന്നത്ത്, നാസിം, രാജൻ പനക്കൽ, മിഥുൻ അയ്യിനിപ്പിള്ളി, സി പഴനി എന്നിവർ നേതൃത്വം നൽകി.