Monday, January 12, 2026

ചൊക്കന കാരിക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: ചൊക്കന കാരിക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോടാലി സ്വദേശി  വലിയകത്ത് വീട്ടിൽ നസീബാ(26)ണ് മരിച്ചത്. കാരിക്കടവിലെ  തടയണയില്‍ കുളിക്കുന്നിതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഇന്നലെ  വൈകിട്ടായിരുന്നു അപകടം. തടയണയിലെ  കോണ്‍ക്രീറ്റ് ഓവിനുള്ളില്‍ കുടുങ്ങിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കയര്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വിവരമറിഞ്ഞ് പുതുക്കാട് നിന്ന് അഗ്നിരക്ഷ സേനയും വെള്ളിക്കുളങ്ങര പൊലീസും സ്ഥലത്തെത്തിയിരുന്നു. സൗദി അറേബ്യയിലായിരുന്ന നസീബ് മൂന്നാഴ്ച മുമ്പാണ് കുടുംബസമേതം നാട്ടിലെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments