Friday, November 22, 2024

ഗുരുവായൂർ സ്പോർട്സ് അക്കാദമി വാർഷിക ജനറൽ ബോഡിയോഗം ചേർന്നു

ഗുരുവായൂർ: ഗുരുവായൂർ സ്പോർട്സ് അക്കാദമി (ജി.എസ്.എ) വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. അക്കാദമി പ്രസിഡണ്ട് ടി.എം ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി സുമേഷ് വാർഷിക റിപ്പോർട്ടും ട്രഷറർ വി.വി ഡൊമിനി വരവ് ചിലവ് കണക്കും അരുൺ സി മോഹൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അടുത്ത വർഷത്തേക്കുള്ള പരിപാടികളും ബഡ്ജറ്റും ജനറൽബോഡി അംഗീകരിച്ചു.

ടി എം ബാബുരാജ് (പ്രസിഡണ്ട്), സി സുമേഷ് (സെക്രട്ടറി), വി.വി ഡൊമിനി (ട്രഷറർ) എന്നിവർ പ്രധാന ഭാരവാഹികളായി 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ അശ്വിൻ സ്വാഗതവും കെ.പി സുനിൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments