ചാവക്കാട്: ചാവക്കാട് ട്രാഫിക് ഐലൻ്റിനടുത്ത് ചരക്ക് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചാവക്കാട് കോടതിപ്പടിക്കടുത്ത് വാടകക്ക് താമസിക്കുന്ന മണത്തല സ്വദേശി പോക്കാക്കില്ലത്ത് ഇല്യാസ് (44)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. ഒരേ ദിശയിലായിരുന്നു ഇരു വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ചേറ്റുവ റോഡിൽ നിന്നും പൊന്നാനി റോഡിലേക്ക് തിരിയുന്നതിനിടെ ചരക്ക് ലോറി സ്കൂട്ടറിൽ തട്ടുകയും സ്കൂട്ടർ യാത്രികൻ ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. ഇതോടെ ഇയാളുടെ ദേഹത്തിലൂടെ ലോറിയുടെ ഇടതു വശത്തെ പിൻചക്രം കയറിയിറങ്ങി. ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി. ഗൾഫിലായിരുന്ന ഇല്യാസ് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. മണത്തല പോകാക്കില്ലാത്ത് പരേതനായ റസാക്കിൻ്റെ മകനാണ്. മെഹർബാൻ ആണ് ഭാര്യ. നൈജ, ഇഷൽ എന്നിവർ മക്കളാണ്.
വീഡിയോ വാർത്ത