Sunday, August 24, 2025

മുറ്റിച്ചൂർ പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടി; കനോലികനാലിൽ തിരച്ചിൽ ആരംഭിച്ചു

അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടി. യുവാവിന് വേണ്ടി കനോലികനാലിൽ തിരച്ചിൽ ആരംഭിച്ചു. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരൻ മകൻ പ്രഭുലാൽ (29) ആണ് ഇന്ന് പുലർച്ചെ 12.30ഓടെ പുഴയിൽ ചാടിയത്. സംഭവമറിഞ്ഞ് വലപ്പാട് ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തൃശൂരിൽ നിന്നും എത്തിയ സ്കൂബ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments