പുന്നയൂർക്കുളം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലം പുന്നയൂർക്കുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പുന്നയൂർക്കുളത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹാഗോപൂജ, സർഗ്ഗാഷ്ടമി, പതാകദിനം, ജ്ഞാനപ്പാന പാരായണം, മഹാക്ഷോഭ യാത്ര എന്നിവയാണ് നടത്തുക. 26ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ രാവിലെ എട്ടുമണി മുതൽ രമണി അശോകൻ നാലപ്പാട്ട് ജ്ഞാനപ്പാന പാരായണം നടത്തും. ഡോ. ശ്രീകലാ രാജേഷ് ഉദ്ഘാടനം ചെയ്യും. സ്വാമി പവനപുത്രദാസ് ശ്രീകൃഷ്ണ സന്ദേശം നൽകും. വൈകീട്ട് പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട്, കാട്ടകാമ്പാൽ തുടങ്ങിയ ബാലഗോകുലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാക്ഷോഭയാത്ര നടത്തും. പുന്നയൂർക്കുളത്ത് ചെമ്മന്നൂർ, പരൂർ, കുന്നത്തൂർ, അയോദ്ധ്യാനഗർ, ആൽത്തറ, കടിക്കാട്, പനന്തറ, ചെറായി, കിഴക്കേ ചെറായി, ത്രിപ്പറ്റ്, പുന്നൂക്കാവ്, മാവിൻചുവട് എന്ന 12 സ്ഥലങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ കൊരച്ചനാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെത്തി അവിടെനിന്ന് മൂന്നുമണിക്ക് മഹാശോഭ യാത്രയായി ആൽത്തറ ശ്രീ ഗോവിന്ദപുരം മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിക്കും. പെരിയമ്പലത്ത് അണ്ടത്തോട് തങ്ങൾ പടിയിൽ നിന്നും ആരംഭിച്ച ശോഭയാത്ര പെരിയമ്പലത്ത് സമാപിക്കും. പുന്നയൂരിൽ വടക്കേ പുന്നയൂര്, പുന്നയൂർ സെന്റർ, തെക്കേ പുന്നയൂർ, കുഴിങ്ങര, രവീ നഗർ, മിനി സെന്റർ, എടക്കര എന്നീ ഏഴു സ്ഥലങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ എടക്കരയിൽ നിന്നും പുറപ്പെട്ട് കുഴിങ്ങര ആലിൻ പരിസരത്ത് സമാപിക്കും. അകലാട് തെങ്ങുംപള്ളി ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര അകലാട് ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സമാപിക്കും. വടക്കേക്കാട് അഞ്ഞൂർ, വിവേകാനന്ദ, ചക്കിത്തറ, ഞമനേങ്ങാട്, വൈലത്തൂർ, കല്ലൂർ, പേങ്ങാട്ടുതറ, കൗകാനപെട്ടി, വട്ടംപാടം, കൊച്ചന്നൂർ എന്നീ 10 സ്ഥലങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ നമ്പീശം പടി കാവീട്ടിൽ പൂളത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ എത്തി മഹാക്ഷോഭ യാത്രയായി മൂന്നാംകല്ല് ശ്രീ പത്മനാഭപുരം ക്ഷേത്രത്തിൽ സമാപിക്കും. കാട്ടകാമ്പാൽ ആരുവായി, മിലിട്ടറിക്കുന്ന്, അഴിനൂര്, പഴഞ്ഞി, കരിയാമ്പ്ര, പെങ്ങാമുക്ക്, കാട്ടകാമ്പാൽ, ചിറയൻക്കാട്, വെരുന്തുരുത്തി, എന്നീ ഒമ്പത് സ്ഥലങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ അയിനൂർ ചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെത്തി അവിടെനിന്ന് മഹാശോഭയാത്രയായി പെങ്ങാമുക്ക് പീടികേശ്വരം ക്ഷേത്രത്തിൽ സമാപിക്കും. ഗോപിക നൃത്തം, കലാകായിക, ഉറിയടി, വൈജ്ഞാനിക മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കും. വയനാട് മഹാദുരന്തത്തിൽ പൊലിഞ്ഞു പോയ ജീവാത്മാക്കൾക്ക് ശാന്തി നേരുകയും അവശേഷിച്ച ജീവിതങ്ങളെ ചേർത്തുപിടിച്ച് ഒപ്പം നിർത്തുന്നതിന് ശോഭ യാത്രയിൽ പങ്കെടുക്കുന്നവർ സ്നേഹനിധി സമർപ്പണവും നടത്തും. ആഘോഷങ്ങൾ വർണ്ണാഭമാക്കുന്നതിഞ്ഞായി 101 പേർ അടങ്ങുന്ന സ്വാഗതസംഘവും രൂപീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായ ആഘോഷസമിതി ചെയർമാൻ ജയരാജൻ ചക്കാലകൂമ്പിൽ, ആഘോഷ സമിതി രക്ഷാധികാരികളായ എ രാധ ടീച്ചർ, ചന്ദ്രൻ മങ്കുഴി, ടി.പി ഉണ്ണി, താലൂക്ക് അധ്യക്ഷൻ ടി അശോകൻ, ട്രഷറർ സുരേഷ് നടുവത്ത്, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.