Sunday, April 6, 2025

നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു

തൃശൂർ: ‘ഡാ തടിയാ’ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും  അഭിനയിച്ച നടൻ  നിർമ്മൽ ബെന്നി(35) അന്തരിച്ചു. ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും  ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012 -ൽ ജയകൃഷ്ണ കാർണവർ സംവിധാനം  ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ്  സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ  “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ  “,ദൂരം” എന്നീ  അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ പിതാവിന് ഒപ്പം ബിസിനസിൽ സഹായി ആയിരുന്നു. സഹോദരി: നിമ്മി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments