ഗുരുവായൂർ: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു വിൽപ്പന നടത്തിയ വയോധികൻ പിടിയിൽ. വൈക്കം സ്വദേശി പ്രസന്നകുമാറി(70)നെയാണ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു വിൽപ്പന നടത്തുന്നുണ്ടെന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോവിന് ലഭിച്ച കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിന്റെ നിർദേശത്തെ പോലീസ് റെയ്ഡ് നടത്തിയത്
പരിശോധനയിൽ 33 കുപ്പികളിലായി സൂക്ഷിച്ച 16 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടി. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോൾ മാഹിയിൽ നിന്നും പച്ചക്കറി വണ്ടിയിൽ കൊണ്ടുവന്നതാണ് മദ്യമെന്ന വിവരം ലഭിച്ചു. സബ് ഇൻസ്‌പെക്ടർ ഷാജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ ബഹാദൂർ, സിവിൽ പോലീസ് ഓഫീസർമാരായ സുബിൻ, നിഷീദ്, ജോസ് പോൾ, റെനീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.