Friday, November 22, 2024

‘ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിൻ;  ഒരുമനയൂർ സി.ഡി.എസ് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി

ചാവക്കാട്: വയനാട് ദുരന്തത്തിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ നിന്നും  ഒരുമനയൂർ പഞ്ചായത്ത് സി.ഡി.എസ് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ആദ്യ ഗഡുവായ 77,100 രൂപ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷിന് കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി രവീന്ദ്രൻ,  കയ്യുമ്മു ടീച്ചർ, മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജൂഫൈർ, ബിന്ദു ചന്ദ്രൻ, കെ.ജെ ചാക്കോ, സി.ഡി.എസ് മെമ്പർ സെക്രട്ടറി കെ.സി സാബിറ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments