ചാവക്കാട്: ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയം തൊഴിൽ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആഷിദ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെക്കുമുറി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും സ്വയംതൊഴിൽ സംരംഭകർക്ക് സഹായകരമായ രീതിയിൽ ബാങ്കിങ് നടപടികൾ വിശദീകരിക്കുന്നതിനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കമറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മിസിരിയ മുസ്താക്കലി, മന്ദലംകുന്ന് മുഹമ്മദുണ്ണി, ഷൈനി ഷാജി, കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.പി മൻസൂറലി, ശുഭ ജയൻ, ബി.ഡി.ഒ ധനീഷ് എന്നിവർ സംസാരിച്ചു. തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എൻ വി സമീറ, എഫ് എൽ സി കോഡിനേറ്റർ സവിത എം.എ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി
എംപ്ലോയ്മെന്റ് ഓഫീസർ ദിഷ ചന്ദ്ര സ്വാഗതവും ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മുഹമ്മദ് ഷൗക്കത്തലി നന്ദിയും പറഞ്ഞു.