Thursday, September 19, 2024

യൂട്യൂബിലും കത്തിപ്പടർന്ന് ക്രിസ്റ്റ്യാനോ; ചാനൽ ആരംഭിച്ച് 24 മണിക്കൂർ പിന്നിടും മുമ്പേ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം പത്ത് മില്യൺ കവിഞ്ഞു

റിയാദ്: യൂട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യു.ആര്‍ എന്ന രണ്ടക്ഷരംവെച്ചാണ് ചാനല്‍ തുടങ്ങിയത്. ഇക്കാര്യമറിയിച്ച് താരം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചതോടെ ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും പേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളിലായി ലോകത്ത് ഏറ്റവും ഫോളോവേഴ്‌സുള്ള താരമാണ് ക്രിസ്റ്റിയാനോ.

‘ദ വെയ്റ്റ് ഈസ് ഓവര്‍, അവസാനമിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്‌സ്‌ക്രൈബ് ചെയ്യൂ’- ക്രിസ്റ്റ്യാനോ കുറിച്ചു. സാമൂഹിക മാധ്യമത്തിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റിയാനോയ്ക്കുള്ളത്. ഇന്നലെ യൂട്യൂബ് ചാനല്‍കൂടി തുടങ്ങിയതോടെ മുപ്പത്തൊന്‍പതുകാരന്റെ ഫോളോവേഴ്‌സ് കുത്തനെ ഉയർന്നു. ഓരോ സെക്കന്‍ഡിലും ആയിരക്കണക്കിനു പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്. സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം ഇതുവരെ 10 മില്ല്യൻ കവിഞ്ഞു.

സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് നിലവില്‍. സാമൂഹിക മാധ്യമത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരവും ക്രിസ്റ്റിയാനോ തന്നെ. യൂട്യൂബ് ചാനലില്‍, ഫുട്‌ബോള്‍ മാത്രമായിരിക്കില്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments