Friday, September 20, 2024

തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ആറാം വാർഷികം ആഘോഷിച്ചു 

ചാവക്കാട്: ജീവകാരുണ്യ പ്രവർത്തന രംഗത്ത് തിരുവത്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികം ആഘോഷിച്ചു. മോട്ടിവേഷൻ സ്പീക്കർ പി.എം.എ ഗഫൂർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ.എ നിഷാദ് അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപകരെയും ചാവക്കാട് നഗരസഭ ഹരിത കർമ്മ കർമ്മ സേന അംഗങ്ങളെയും റാങ്ക് ജേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

ട്രസ്റ്റ് ഭാരവാഹികളായ നവാസ് വി എ, ഷഫീക് കെ.എച്ച്, ഷഫീക് ടി.എം, ഷാഹിന പി.എച്ച്, സാമൂഹ്യപ്രവർത്തകൻ മനയത്ത് യൂസഫ് ഹാജി, ജി.സി.സി പ്രതിനിധി അഷ്ഫാക് കെ.എച്ച് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എസ് മുനീർ സ്വാഗതവും ട്രഷറർ സി.കെ രമേശ്‌ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments