Friday, September 20, 2024

കാർഷിക സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി  ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

ഗുരുവായൂർ: ഗുരുവായൂർ  ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രമായി. ക്ഷേത്രം  കൊടിമരത്തിനു സമീപം നടന്ന കതിർ പൂജ ദർശിച്ച് ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം നേടാനുള്ള അസുലഭ അവസരം ഇത്തവണ ഭക്തർക്ക് ലഭിച്ചു. ഇന്നു രാവിലെ  6.18 മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ഭക്തി സാന്ദ്രമായ ചടങ്ങ്.  പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു കീഴ്ശാന്തി നമ്പൂതിരിമാർ  കതിരുകൾ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു. ശുഭമുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ: പി.എസ് മധുസൂദനൻ നമ്പൂതിരി കതിർ പൂജ നിർവ്വഹിച്ചു. പൂജിച്ച കതിർക്കറ്റകൾ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. കതിർകറ്റകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ: മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ  എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി  ആഘോഷം ആഗസ്റ്റ് 28നാണ്. രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments