Saturday, April 19, 2025

ഇല്ലംനിറ; ഗുരുവായൂർ ക്ഷേത്രത്തിൽ കതിർക്കറ്റകളെത്തി

ഗുരുവായൂർ: ആദ്യ കൊയ്ത്തിൻ്റെ നെല്ല് ഗുരുവായൂരിന് സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർക്കറ്റകൾ എത്തി. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ കതിർക്കറ്റകൾ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. രാവിലെ പത്തു മണിയോടെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി. അഴീക്കൽ കുടുബാംഗം വിജയൻ നായർ, മനയം കുടുംബാഗം കൃഷ്ണകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവനക്കാർ ,ഭക്തർ എന്നിവർ  ചടങ്ങിൽ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments