Friday, September 20, 2024

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി അബ്ദുൽ ഖാദർ; ‘തൃശ്ശൂരിൽ സുരേഷ് ഗോപി കാണിച്ചത് നാടകം’

ഗുരുവായൂർ: സ്വാതന്ത്ര്യ ദിനത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കാണിച്ചത് നാടകമാണെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി കൺവീനർ കെ.വി അബ്ദുൽ ഖാദർ. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ സ്വാതന്ത്ര്യദിനാഘോഷ പരേഡ് ചടങ്ങിൽ പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി, ഒറ്റക്ക് കൊടിപിടിച്ച് നാടകം കളിക്കുകയായിരുന്നു. ഇത് കേന്ദ്രമന്ത്രിക്ക് ചേർന്ന നടപടിയായില്ല. താൻ ഒരു നടൻ മാത്രമല്ല സുരേഷ് ഗോപി തിരിച്ചറിയണം. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തൃശ്ശൂരിൽ ഉണ്ടായിട്ടും ചടങ്ങിൽ പങ്കെടുക്കാതിരുന്നത് തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചടങ്ങിൽ പ്രത്യേകമായി ഇരിപ്പിടം അദ്ദേഹത്തിനായി ഒരുക്കിയിരുന്നു. ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിക്കുകയും ചെയ്തിരുന്നു. തൃശ്ശൂരിന്റെ എം.പിയും 

കേന്ദ്ര സഹമന്ത്രിയുമായ അദ്ദേഹം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കെ.വി അബ്ദുൽ ഖാദർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments