Thursday, September 19, 2024

വെള്ളറക്കാട് മാത്തൂർ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാൾ കൂടി മരിച്ചു

കുന്നംകുളം: വെള്ളറക്കാട് മാത്തൂർ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മരത്തംകോട് സ്വദേശി പ്രവീൺ ആണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. മരത്തംകോട് സ്വദേശി ആനന്ദ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൂന്നുപേർ ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രിയിലാണ് വെള്ളാറക്കാട് മാത്തൂർ പാടത്തിനടുത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments