Thursday, September 19, 2024

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം; തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഇടശ്ശേരി ബീച്ച് റോഡ് ഉപരോധ സമരം നടത്തി

തളിക്കുളം: തളിക്കുളം പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഇടശ്ശേരി ബീച്ച് റോഡ് ഉപരോധ സമരം നടത്തി. നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി ഉത്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, പി എം അമീറുദ്ദീൻ ഷാ, രമേഷ് അയിനിക്കാട്ട്, മുനീർ ഇടശ്ശേരി, എം എ മുഹമ്മദ്‌ ഷഹബു, നീതു പ്രേംലാൽ,കെ കെ ഉദയകുമാർ,വാസൻ കോഴിപറമ്പിൽ, ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, എം കെ ബഷീർ,യു എ ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

പുതുക്കുളത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ എ സി പ്രസന്നൻ, ടി യു സുഭാഷ് ചന്ദ്രൻ, ഷീജ രാമചന്ദ്രൻ, കെ കെ ഷൈലേഷ്, പി കെ ഉന്മേഷ്, കെ എസ് രാജൻ, എ പി രത്നാകരൻ, മദനൻ വാലത്ത്, എ പി ബിനോയ്‌, കബീർ കയ്യാലസ്, പി എം അബ്‌ദുൾ സത്താർ, കെ എ ഫൈസൽ, താജുദ്ധീൻ കല്ലറക്കൽ, പി ഡി ജയപ്രകാശ്, എ ടി നേന, സബിത രഞ്ജിത്ത്, കെ കെ ഷണ്മുഖൻ, എൻ ആർ ജയപ്രകാശ്, സുമിത സജു, റഷീദ് കുളങ്ങരകത്ത്,ലൈല ഉദയകുമാർ, എ എ അൻസാർ, വി സി സുധീർ, ഐ കെ സുജിത്ത്,അബ്‌ദുള്ള ബുഖാരി, എം കെ അബ്ദു, എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments