Friday, November 22, 2024

ഗുരുവായൂർ ക്ഷേത്രാചാര പരിഷ്ക്കാരങ്ങൾ: ഹൈക്കോടതി വീണ്ടും വിശദീകരണം തേടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആചര പരിഷ്ക്കാരം സംബന്ധിച്ച് ഹൈക്കോടതി വീണ്ടും വിശദീകരണം തേടി.നേരത്തെ ഏകാദശി ദിവസം നടക്കേണ്ട ഉദയാസ്തമന പൂജ മാറ്റിവച്ചതു സംബന്ധിച്ച വിഷയത്തിലും കോടതി ഇടപെട്ടതിനെ തുടർന്ന് പരിഷ്ക്കരണം പിൻവലിക്കേണ്ടി വന്നിരുന്നു.. നിലവിൽ ഇല്ലം നിറ ചടങ്ങ് നാലമ്പലത്തിനകത്തു നിന്നും ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്. മുഖ്യ തന്ത്രി ദിനേശൻ നമ്പൂതിരി,അഡ്‌മിനിസ്ട്രേറ്റർ കെ.പി വിനയൻ, ദേവസ്വം ഭരണസമിതി എന്നിവരെ എതിർ കക്ഷികളായി ചേർത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ഒമ്പതംഗ തന്ത്രി കുടുംബങ്ങൾ തന്നെയാണ് റിട്ട് നൽകിയത്. അഡ്വ.എം.പി അശോക് കുമാർ മുഖാന്തിരമാണ് ഹർജി നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments