പുന്നയൂർക്കുളം: പ്രോഗ്രസ്സ് ഓഫ് അണ്ടത്തോട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് കെ.സി.എം മുജീബ് റഹ്മാൻ ദേശീയ പതാക ഉയർത്തി. പ്രോഗ്രസ്സ് ഉന്നതാധികാര സമിതിയംഗം കെ.എച്ച്. ഹനീഫ സ്വാതന്ത്യദിന സന്ദേശം നൽകി. രക്ഷാധികാരികളായ ടി.കെ കബീർ, ഗഫൂർ കുന്നമ്പത്ത് ഭാരവാഹികളായ കെ.എം ഷാഹു, കാസിം പുക്കാട്ട്, ജലീൽ ആനൊടിയിൽ, പ്രോഗ്രസ്സ് ജി.സി.സി ജനറൽ സെക്രട്ടറി എം.എ ഹംസത്ത്, ജി.സി.സി കോ-ഓഡിനേറ്റർ ഹക്കീം ചന്ദനത്ത്, ഉന്നതാധികാര സമിതി അംഗങ്ങളായ ടി.എം ഇല്ല്യാസ്, കൊപ്പര ഷാഹിദ്, എന്നിവരും കെ.സി.എം ബാദുഷ, പി.എം ബാദുഷ, ജംഷീർ കൊപ്പര, സി.എസ്. അലി, കെ.സി.എം. സക്കീർ ഹുസൈൻ, വി.കെ. യാസിർ, ടി.എം. ഫാറൂക്ക്, ചാലിൽ റഫീക്ക്, എച്ച്.എ. കോയ, എ.എച്ച്. ഹനീഫ, പി.എം. നസീർ, എച്ച്. എ ,മൊയ്തീൻ കോയ, ഷഹീർ അക്കരയിൽ, കെ.എം. അഷറഫ്, കെ.യു. റംഷാദ്, ചിറ്റയിൽ സുബൈർ,എം.എം. ഫസലു, പുക്കയിൽ ചന്ദ്രൻ, അൻവർ കാണക്കോട്ട്, മടപ്പൻ മുഹമ്മദാലി, സി.എം. നൗഫൽ, വാരിയത്തേൽ മുഹമ്മദാലി, ചിറ്റയിൽ മൊയ്തുണ്ണി, റഹീം ഷാ, അബ്ബാസ് മുഹമ്മദാലി എന്നിവർ സംബന്ധിച്ചു