Saturday, April 11, 2026

വയനാടിന് ഐക്യദാർഢ്യം നേർന്ന് ചാവക്കാട് ഐ.ഡി.സി സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട്: പ്രകൃതി ദുരന്തം കണ്ണീരണിയിച്ച വയനാടിന്  ഐക്യദാർഢ്യം നേർന്ന് ലളിതമായ ചടങ്ങുകളോടെ ചാവക്കാട് ഐ.ഡി.സി സ്കൂൾ  സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൗട്ട്, മാർച്ച് പാസ്റ്റ്, വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ സദസ്സിനെ മനോഹരമാക്കി. ഐ.ഡി.സി ട്രഷറർ ഹുസൈൻ ഹാജി പെരിങ്ങാട് പതാക ഉയർത്തി. പി.കെ ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉസ്മാൻ അൽ ഹസനി കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. പി.സി റഊഫ് മിസ്ബാഹി, താജുദ്ദീൻ നിസാമി, പ്രിൻസിപ്പൽ നൂർജഹാൻ ടീച്ചർ,അബ്ദുൽ അസീസ്, ഹബീബ് റഹ്മാൻ, ഫസൽ റഹ്മാൻ ഹസനി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments