Thursday, September 19, 2024

പുന്നയൂർക്കുളത്ത് യൂത്ത് ലീഗ് യൂണിറ്റിഡേ ആചരിച്ചു

പുന്നയൂർക്കുളം: മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ യൂണിറ്റിഡേ ആചരിച്ചു. അണ്ടത്തോട് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാവ് എം.സി. അബ്‌ദു പതാക ഉയർത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് ചോലയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുസ്ലിംലീഗ് നേതാവ് വി.മായിൻകുട്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുസ്ലിംലീഗ് നേതാക്കളായ എ.കെ.മൊയ്‌തുണ്ണി, സി.എം. ഗഫൂർ, ഹുസ്സൈൻ വലിയകത്ത്, ടി.എം.ഇല്യാസ്, കെ.എം. ബാദുഷ, സി.യു. ഷക്കീർ, സി.എം. കബീർ, വി.കെ. യാസിർ, കെ. അബൂബക്കർ, കുഞ്ഞിമോൻ മാളിയേക്കൽ, സി.എം. ഉനൈസ്, എ.എം. ഷെഹീർ, കെ.എ.നസീർ, ഫാറൂഖ് ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഇർഷാദ് സ്വാഗതവും എ.കെ. മുക്താർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments