Friday, April 4, 2025

മന്ദലാംക്കുന്ന് ഇന്ദിരാഗാന്ധി ചാരിറ്റബിൾ സൊസെറ്റി ഓഫീസ് ഉദ്ലാടനം

പുന്നയൂർ: സ്വാതന്ത്രദിനത്തിൽ മന്ദലാംക്കുന്ന് ഇന്ദിരാഗാന്ധി ചാരിറ്റബിൾ സൊസെറ്റിയുടെ ഓഫീസ് ഉദ്ഘാടനം മുൻ ഡി.സി.സി. പ്രസിഡന്റ് ഒ. അബുദ്റഹിമാൻക്കുട്ടി നിർവഹിച്ചു. സമിതി പ്രസിഡന്റ് കെ.കെ. ഷൂക്കൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ.എം. അലാവുദ്ധീൻ, യു.ഡി.എഫ്. ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ എ ഷനവാസ്, ഉമ്മർ മുക്കണ്ടത്ത്, കോൺഗ്രസ്‌ പുന്നയൂർ മണ്ഡലം പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ, വാർഡ് മെമ്പർ എം.എം. അസീസ്, പി.എം. സൈതലവി, കരീം കരിപോട്ട്, റാഷ് മുനീർ, ഷർബനുസ് പണിക്കവീട്ടിൽ തുടങ്ങിയവർ സാംസാരിച്ചു.
സമിതി പ്രസിഡന്റ് ദേശിയ പതാക ഉയർത്തകയും ടി.പി പ്രജോഷ് സ്വാഗതവും കെ.എ. ഷാഹുൽ നന്ദിയും പറഞ്ഞു. നവാസ് കീഴക്കുട്ട്, എം.എം. അഷ്കർ, കെ.എ. അകബർ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments