പുന്നയൂർ: എടക്കഴിയൂർ വാർഡ് 11ൽ ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി. ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സീമ അബ്ദുൽനാസ് പതാക ഉയർത്തി. വാർഡ് മെമ്പർ അറഫാത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കദീജ, ഷെമീറ, ഷംല, സബറീന, നുസ്റത്ത്, കലീൽ, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സുബൈദ പാലക്കൽ സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.