ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനൊന്ന് ലക്ഷം രൂപ ചെലവില്‍ 26 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. ബിരുദതലം മുതലുളള വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. നവവിദ്യാഭ്യാസ വിപ്ലവത്തിന് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാകുന്നത്. വിവിധ ക്ഷേമവികസന പ്രവര്‍ത്തനങ്ങളാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നഗരസഭയില്‍ നടന്നുവരുന്നത്. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ.സായിനാഥന്‍, കൗണ്‍സിലര്‍മാരായ കെ.പി ഉദയന്‍, പി.വി മധുസൂദനന്‍, അജിത അജിത്, ബിബിത മോഹനന്‍, അജിത ദിനേശന്‍, സുബിത സുധീര്‍,പട്ടികജാതി വികസന ഓഫീസര്‍ അഞ്ജിത അശോക് എന്നിവര്‍ സംസാരിച്ചു. എസ്.സി പ്രമോട്ടര്‍ അനൂപ് മണി നന്ദിയും പറഞ്ഞു.