Friday, September 20, 2024

തിരുവത്ര കുമാർ എ.യു.പി സ്കൂൾ പൂർവ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ ചികിൽസാ ധനസഹായം കൈമാറി

ചാവക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എടക്കഴിയൂർ സ്വദേശിക്ക് തിരുവത്ര കുമാർ എ.യു.പി സ്കൂൾ പൂർവ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിൽസാ ധനസഹായം കൈമാറി. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ പഞ്ചവടി സ്വദേശി അപ്പുലു എന്ന് വിളിക്കുന്ന  അഫ്സലിനാണ് കൂട്ടായ്മ ധനസഹായം കൈമാറിയത്. ഗ്രൂപ്പിൽ നിന്നും സ്വരൂപിച്ച ഫണ്ട് കുടുംബത്തെ ഏൽപ്പിച്ചു. ഗ്രൂപ്പ്‌ അഡ്മിൻമാരായ പ്രവീൺ, സബീഷ്, നൗഷാദ് മെങ്കോ മാക്സ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments