Friday, September 20, 2024

അയോധ്യയിലെ രാമക്ഷേത്ര വഴിയിൽ സ്ഥാപിച്ച 3800 വഴിവിളക്കുകൾ മോഷണം പോയി

ഉത്തർപ്രദേശ്: അയോധ്യയിലെ രാമക്ഷേത്ര വഴിയിൽ സ്ഥാപിച്ച 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി. അതീവ സുരക്ഷാമേഖലയിൽ സ്ഥാപിച്ച വഴിവിളക്കുകളാണ്‌ മോഷണം പോയത്‌. കരാറുകാരൻ ആഗസ്ത്‌ ഒമ്പതിന്‌ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ്‌ വിളക്കുകൾ മോഷണം പോയ വിവരം അറിയുന്നത്‌. അതീവ സുരക്ഷാമേഖലയിൽ സ്ഥാപിച്ച 50 ലക്ഷം രൂപവിലവരുന്ന വഴിവിളക്കുകളാണ് മോഷണം പോയതായി കരാറുകാരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 3800 ബാംബു ലൈറ്റുകളും, 36 ഗോബോ ലൈറ്റുകളുമാണ് മോഷ്ടിക്കപ്പെട്ടത്. രാമ​ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാം പാതയിലും ഭക്തിപാതയിലും സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടിച്ചത്. സ്വകാര്യസ്ഥാപനങ്ങളായ യാഷ് എന്റർപ്രൈസസും കൃഷ്ണ ഓട്ടോമൊബൈൽസും 6400 ബാംബു ലൈറ്റുകളും 96 ഗോബോ ലൈറ്റു​കളും സ്ഥാപിച്ചിരുന്നു. മാർച്ച് 19 വരെ എല്ലാ ലൈറ്റുകളും ഉണ്ടായിരുന്നു. മെയ് 9 ന് നടത്തിയ പരിശോധനയിൽ ചില ലൈറ്റുകൾ നഷ്ടമായതായി കമ്പനികൾ കണ്ടെത്തിയിരുന്നു.എന്നാൽ ആഗസ്റ്റ് ഒമ്പതിന് നൽകിയ പരാതിയിലാണ് 50 ലക്ഷം രൂപയുടെ ലൈറ്റുകൾ മോഷണം പോയതായി പരാതിയിൽ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments