Friday, September 20, 2024

തൃശൂർ ഡാൻസാഫ് ടീം അംഗം എസ് ശരത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

തൃശൂർ: തൃശ്ശൂർ പോലീസ് കമ്മിഷണറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീം അംഗം എസ് ശരത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ സ്വദേശിയാണ്. കഴിഞ്ഞ 14 വർഷമായി ശരത്  കേരളാ പോലീസ് സേനയുടെ ഭാഗമായി സേവനമനുഷ്ടിച്ചുവരികയാണ്

മൂന്നു വർഷത്തോളം ചാവക്കാട് പോലീസ് സ്റ്റേഷനിൽ കുന്നംകുളം, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലും ശരത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളെ കണ്ടെത്താനും നിരവധി നാർക്കോട്ടിക് കേസുകളിൽ പ്രതികളെ പിടികൂടി നിയമത്തിൻ്റെ മുന്നിലെത്തിക്കാനും ശരത് ഉൾപ്പെട്ട ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ അതിർത്തി സുരക്ഷാ സേനയിലെ മുൻ സേനാനി കാവുങ്കൽ മാടപ്പാട്ട് വീട്ടിൽ ശശിധരൻ്റെയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം രത്നമ്മയുടെയും മകനാണ്. ശരണ്യയാണ് ഭാര്യ. സിയാൻ മകനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments