ഗുരുവായൂർ: വയനാട് ദുരന്തത്തിൻ്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിൻ്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ നിന്നും ഓക്സിലറി ഗ്രൂപ്പിൽ നിന്നും ഗുരുവായൂർ സി.ഡി.എസ് 1, സി.ഡി.എസ് 2 ചേർന്ന് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ആദ്യ ഘഡുമായി 5,07,445 രൂപ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിന് കൈമാറി. ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ സുധൻ, കൗൺസിലർമാരായ രഹിത പ്രസാദ്, അജിത ദിനേശൻ, മുനീറ അക്ഷറഫ്, സിന്ധു ഉണ്ണി, ലത സത്യൻ, സി.ഡി.എസ് ചെയർപേഴ്സൺമാരായ അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയ്, സി.ഡി.എസ് മെമ്പർ സെക്രട്ടറി ജിഫിജോയ്, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.