Saturday, November 23, 2024

വാടാനപ്പള്ളി പഞ്ചായത്ത് 18-ാം വാർഡിൽ ‘ഓര്‍ക്കായലിനു കുറുകെ നടപ്പാത’ നാടിനു സമര്‍പ്പിച്ചു.

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണം   2023-24 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ച് പണി പൂര്‍ത്തിയാക്കിയ 18-ാം വാർഡിലെ രണ്ട് മേഖലകളെ ഒന്നിപ്പിക്കുന്ന ‘ഓര്‍ക്കായലിനു കുറുകെ നടപ്പാത’ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട്  ശാന്തി ഭാസി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട്  സി.എം നിസ്സാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നൌഫല്‍ വലിയകത്ത്  സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രന്യ ബിനീഷ്, സുലേഖ ജമാലു, മെമ്പര്‍മാരായ സരിത ഗണേശന്‍, ഷെബീര്‍ അലി, ശ്രീകല ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, ഷൈജ ഉദയകുമാര്‍, രേഖ അശോകന്‍,  സെക്രട്ടറി എ.എൽ തോമസ്, ആശ വര്‍ക്കര്‍ ജയ എന്നിവർ സന്നിഹിതരായിരുന്നു. 

പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്ന ഈ നടപ്പാത സാധ്യമായതോടെ മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന അംഗനവാടി, മദ്റസ, പോസ്റ്റ് ഓഫീസ്, കടകൾ  തുടങ്ങിയവയിലേക്കുള്ള പോക്കുവരവുകളും തൊഴിലുറപ്പ് തൊഴിലാളികൾ അടക്കമുള്ളവർക്ക് യാത്രാ സൗകര്യവും എളുപ്പമാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments