Friday, September 20, 2024

മുതുവട്ടൂർ ആലുംപടി റോഡിന്റെ ശോചനീയാവസ്ഥ; വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നിവേദനം നൽകി 

ചാവക്കാട്: നഗരസഭ ഏഴാം വാർഡിലെ മുതുവട്ടൂർ ആലുംപടി റോഡിന്റെ ശോചനീയാവസ്ഥക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചാവക്കാട് മുനിസിപ്പൽ സെക്രട്ടറിക്ക്‌ വെൽഫെയർ പാർട്ടി പ്രവർത്തകർ പരിസരവാസികളിൽനിന്നും നാട്ടുകാരിൽനിന്നും ഒപ്പ് ശേഖരിച്ച് നിവേദനം നൽകി. വെൽഫെയർ പാർട്ടി  മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി, മുതുവട്ടൂർ യുണിറ്റ് പ്രസിഡന്റ്. ഹസ്സൻ, വി.സി നൗഫൽ, യു ഷെമീർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. റോഡിൻ്റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട്  വെൽഫെയർ പാർട്ടി പ്രവർത്തകർ നേരത്തെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments