Wednesday, February 25, 2026

ഒരുമനയൂർ പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികളുടെ ഉപവാസം സമാപിച്ചു

ഒരുമനയൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരുമനയൂർ പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികളുടെ ഉപവാസം സമാപിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ് സമാപനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിന്റെ മുൻ മന്ത്രിയും, എം.എൽ.എ യുമായിരുന്ന കുട്ടി അഹ്മദ് കുട്ടിയുടെ നിര്യാണത്തിന്റ അനുശോചനത്തോടെ തുടങ്ങിയ ചടങ്ങിൽ ഹംസ കാട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. ഉപവാസം അനുഷ്ടിച്ച കെ.ജെ ചാക്കോ, നസീർ മൂപ്പിൽ, നഷറ മുഹമ്മദ്‌, ആരിഫ ജൂഫൈർ എന്നിവർക്ക് ഉദ്ഘാടകൻ ഹാറൂൺ റഷീദ് ഇളനീർ നൽകി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ എൻ.കെ അബ്ദുൽ വഹാബ്, ഷക്കീർ മാസ്റ്റർ, എ.ടി മുജീബ്, ഷാഹിദ്, ഹംസകുട്ടി ഹാജി, ഹനീഫ മാളിയേക്കൽ, ഫാസിൽ മൂന്നാംകല്ല്, അൽത്താഫ്, എൻ.കെ അബ്ദുൽ ലത്തീഫ്, മുഹമ്മദ്‌, അബൂബക്കർ, ഇക്ബാൽ, അലി, ഫദിൻ രാജ്, അശ്വിൻ ചാക്കോ, ജോർജ് തുടങ്ങിയവർ പങ്കെടുത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിയാസ് അഹമദ് സ്വാഗതവും, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹിഷാം കപ്പൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments