Saturday, November 23, 2024

കായകല്പ് പുരസ്കാര നേട്ടം; ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് മധുരം നൽകി ചാവക്കാട് നഗരസഭ ആഹ്ലാദം പങ്കിട്ടു

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രി കായകല്പ് പുരസ്കാരത്തിന് അർഹമായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെത്തി ജീവനക്കാർക്ക് മധുരം നൽകി. മികച്ച സേവനം നൽകിയ എല്ലാ  ജീവനക്കാർക്കും നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മധുരം നൽകി. എല്ലാ ജീവനക്കാർക്കും അഭിനന്ദനമറിയിക്കുകയും ചെയ്തു. വൈസ് ചെയർമാൻ കെ.കെ മുബാറക്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബുഷറ ലത്തീഫ്,  ഷാഹിന സലീം, പി.എസ് അബ്ദുൽ റഷീദ്,  കൗൺസിലർ എം.ബി പ്രമീള,  ആശുപത്രി സൂപ്രണ്ട് ഡോ. എ ഷാജ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ രാംകുമാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments