Saturday, November 23, 2024

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റംഷാദിനെ സഹായവുമായി നക്ഷത്ര കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി

ചാവക്കാട്: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന മുത്തംമാവ് കുണ്ടുകടവ്  റോഡ് സ്വദേശി റിൻഷാദിന് സഹായവുമായി നക്ഷത്ര കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി. റിൻഷാദ് സഹായ സമിതി  ചെയർപേഴ്സണും ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ വിജിത സന്തോഷിന്  നക്ഷത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ ഒരു ലക്ഷം രൂപയുടെ ചെക്ക്  കൈമാറി. സൊസൈറ്റി പ്രസിഡന്റ്  ഷെലീനോവ് എബ്രഹാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങളായ കെ.വി രവീന്ദ്രൻ, സിന്ധു അശോകൻ, ഹസീന, പൊതുപ്രവർത്തകരായ ജോഷി ഫ്രാൻസീസ്, ഇ.വി ജോയ്, കെ.എ ഉണ്ണികൃഷ്ണൻ, പി.എം യഹിയ, മേരി തോമസ്, വി.എം ജാഷിം, സലീം നൂർ അബൂബക്കർ, ഹസീന ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. മുത്തു ഒരുമനയൂർ സ്വാഗതവും പി.വി നിയാസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments