Saturday, April 5, 2025

അസം സ്വദേശിയായ തൊഴിലാളിയെ വെടിവെച്ച കേസിൽ വെങ്കിടങ്ങ് സ്വദേശിയായ പ്രതി അറസ്റ്റിൽ

പാവറട്ടി: അസം സ്വദേശിയായ തൊഴിലാളിയെ വെടിവെച്ച കേസിൽ വെങ്കിടങ്ങ് സ്വദേശിയായ പ്രതി അറസ്റ്റിൽ. പൊന്നറമ്പിൽ രാജേഷ് (40) നെയാണ് പാവറട്ടി സബ് ഇൻസ്പെക്ടർ വിനോദ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഏപ്രിൽ ഒന്നിനായിരുന്നു സംഭവം. രാജേഷിൻ്റെ വീടിന്റെ മുന്നിലെ മതിലിനു സമീപത്തുകൂടെ എസ്കവേറ്റർ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഡ്രൈവർ അസം സ്വദേശി മഹിബുൾ ഇസ്‌ലാമുമായുണ്ടായ തർക്കത്തിനിടയിൽ രാജേഷ് ഇയാളെ പക്ഷികളെ വെടി വെക്കുന്ന തോക്കുപയോഗിച്ച് വെടിയുതിർക്കുകയാ യിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റിലായ പ്രതിയുമായി പോലീസ് സംഭവം നടന്ന വേട്ടങ്കര കടവ്, സംഭവശേഷം തോക്ക് ഒളിപ്പിച്ചു വച്ച മുപ്പട്ടിത്തറ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments