Friday, November 22, 2024

വടക്കേക്കാട് ഞമനേങ്ങാട് കോടത്തൂർ മുത്തപ്പൻകുടുംബ ക്ഷേത്രത്തിലെ മോഷണം; പ്രതി അറസ്റ്റിൽ

വടക്കേക്കാട്: ഞമനേങ്ങാട് കോടത്തൂർ മുത്തപ്പൻകുടുംബ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസറ്റിൽ. വെളിയംകോട് സ്വദേശി പുതുവീട്ടിൽ ബാദുഷ (43)യെയാണ് ഗുരുവായൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ടി.എസ് സിനോജിന്റെ നിർദ്ദേശപ്രകാരം വടക്കേക്കാട് സബ് ഇൻസ്പെക്ടർ ആനന്ദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തിയതി രാത്രിയിലാണ് മോഷണം നടന്നത്. പ്രതി അഞ്ഞൂർ സെൻ്ററിലെ വേളു വീട്ടിൽ സജീവൻ്റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന ഏക്ടീവ സ്കൂട്ടർ മോഷ്ടിക്കുകയും സമീപമുണ്ടായിരു കുടുംബക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് പണം കവരുകയും ചെയ്തിരുന്നു. തുടർന്നാണ് കോടത്തൂർ ക്ഷേത്രത്തിൽ എത്തിയത്. കോടത്തൂർ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച നാല് ഭണ്ഡാരങ്ങൾ  കുത്തി തുറന്ന് പ്രതി മോഷണം നടത്തിയിരുന്നു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ബിജു സി മാത്യു, ഗോപിനാഥൻ, സി.പി.ഒ മാരായ സതീഷ് ചന്ദ്രൻ, സാജൻ, അർജുൻ, സജു, അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments