Thursday, April 3, 2025

അകലാട് യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി

പുന്നയൂർ: അകലാട് യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി. സിദുഖുല്‍ ഇസ്ലാം മദ്രസ റോഡില്‍ കാര്യാടത്ത് ഗഫൂറിൻ്റെ മകന്‍ അര്‍ഷനാ(23)ണ് മര്‍ദനമേറ്റത്. വഴിയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവുമായാണ് തര്‍ക്കവും തുടര്‍ന്ന് കയ്യാങ്കളിയും ഉണ്ടായത്. മാതാവിന്റേയും സഹോദരിയുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ധനത്തില്‍ പരിക്കേറ്റ അര്‍ഷനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേകാട് പോലീസില്‍ പരാതി നല്‍കി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments