Thursday, April 3, 2025

അയ്യന്തോൾ കോടതി പരിസരത്ത് വച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ സ്വദേശിയായ പ്രതി പിടിയിൽ

തൃശൂർ: അയ്യന്തോൾ കോടതി പരിസരത്ത് വച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ സ്വദേശിയായ പ്രതി പിടിയിൽ. അജിത് കിഷൻ പെരേരയെയാണ് ശ്രീലങ്കൻ നേവി അനിർത്തിയിൽ വെച്ച് പിടിയിലായത്. യമഹയുടെ ബോട്ട് ഉപയോഗിച്ച് ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടയിലായിരുന്നു ഇയാൾ പിടിയിലായത്. കന്യാകുമാരിയിൽ നിന്നാണ് അജിത്ത് ശ്രീലങ്കയിലേക്ക് കടന്നത്. അവശനിലയിലായ അജിത്തിന് ശ്രീലങ്കയിലെ ആശുപത്രിയിലേക്ക് മാറ്റി. രാജ്യാന്തര ഉടമ്പടി പ്രകാരം പ്രതിയെ ഇന്ത്യയിൽ എത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. റിമാന്‍ഡ് പ്രതിയായിരുന്ന ഇയാള്‍ കഴിഞ്ഞ മാസം ഒന്നിന് അയ്യന്തോള്‍ കോടതി പരിസരത്തുവച്ച് പൊലീസ് കസ്റ്റഡിയില്‍നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച ലഹരിമരുന്ന് കടത്തു കേസിലെ പ്രതിയായ ഇയാള്‍ ജയില്‍ മാറ്റത്തിന്റെ ഭാഗമായാണ് വിയ്യൂര്‍ ജയിലിലെത്തിയത്. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് രക്ഷപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments