Friday, September 20, 2024

ചാവക്കാട് തിരുവത്ര പുതിയറയിൽ ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം; കെട്ടിടങ്ങൾക്ക് വിള്ളൽ

ചാവക്കാട്: തിരുവത്ര പുതിയറയിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം. കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് സംഭവം. തിരുവത്ര പുതിയറ പള്ളിക്ക് പടിഞ്ഞാറ് വശമുള്ള ആർ സി ക്വാർട്ടേഴ്സിന്റെ അഞ്ചു വീടുകൾക്കും താഴത്ത് സലാമിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സിന്റെ മുകൾ നിലയിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്. ചാവക്കാട് വില്ലേജ് ഓഫീസർ ഡി.എസ് അനിൽകുമാർ, അസിസ്റ്റന്റ് ഓഫീസർ റിജിത് എന്നിവർ സ്ഥലം സന്ദർശിച്ചു.

വീഡിയോ വാർത്ത

ചാവക്കാട് തിരുവത്ര പുതിയറയിൽ ഭൂമിക്കടിയിലെ പ്രകമ്പനം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം, ജിയോളജിസ്റ്റ് സംഘം നാളെ സ്ഥലം സന്ദർശിക്കും

വാർത്ത കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments