Friday, September 20, 2024

തൈക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

ഗുരുവായൂർ: തൈക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. തൈക്കാട് സണ്ണി ബസാറിൽ മണ്ഡലം പ്രസിഡന്റ്  എ.ആർ അരുൺ പതാക ഉയർത്തി. തൈക്കാട് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻ്റ് എം.വി ബിജു,  മുൻ കൗൺസിലർ പി.എസ് രാജൻ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയ്സൺ ആൻ്റോ, നിയോജക മണ്ഡലം സെക്രട്ടറി റൈജോ ജോസ്, മണ്ഡലം വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഫവാസ് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പി.ഡി വിനോയ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments