പുന്നയൂർ: യൂത്ത് കോൺഗ്രസ് പുന്നയൂർ മണ്ഡലം 48ാം ബൂത്ത് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ജന പൂവത്ത് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് അനൂപ് ഷാ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി. ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുബൈർ അമ്പലത്ത് വീട്ടിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ഷമീറ, മഹിളാ കോൺഗ്രസ് പുന്നയൂർ മണ്ഡലം പ്രസിഡണ്ട് ആരിഫ ഫറൂഖ്, കർഷക കോൺഗ്രസ് പുന്നയൂർ മണ്ഡലം പ്രസിഡണ്ട് ധർമ്മൻ മത്രംകോട്ട്, ബൂത്ത് വൈസ് പ്രസിഡണ്ട് ഇർഷാദ് പള്ളത്ത്, നവാസ് പള്ളിച്ചാലിൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിന്ദു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.