Thursday, September 19, 2024

പുന്നയൂർ ഒന്നാം വാർഡ് യൂത്ത് കോൺഗ്രസ് കമ്മറ്റി യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു.

പുന്നയൂർ: ഒന്നാം വാർഡ് യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു. മന്ദലാംകുന്ന് സെന്റിൽ നടത്തിയ പരിപാടി കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കെ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടി ഷർബനൂസ് പണിക്കവീട്ടിൽ പതാക ഉയർത്തി ക്വിറ്റ് ഇന്ത്യാ സന്ദേശം നൽകി. സി.എം സനഫീർ, കെ.എ അക്ബർ, എന്നിവർ സംസാരിച്ചു  പി.എ സലീം, താഹിർ അക്കോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂസുഫ് തണ്ണിത്തുറക്കൽ സ്വാഗതവും എം.എം അഷ്കർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments