ചാവക്കാട്: പുത്തൻകടപ്പുറം ഗവ.ഫിഷറീസ് യു.പി സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ കീഴിൽ സമാധാനത്തിൻ്റെ സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും യുദ്ധ വിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. യുദ്ധങ്ങൾക്കെതിരെ സംഗീത നിർത്ത ശില്പം അവതരിപ്പിച്ചു. സ്കൂൾ ലീഡർ ഉമ്മുൽ ഹയ നേതൃത്വം നൽകി. പ്രധാനധ്യാപിക പി.കെ റംല, പി.ആർ റജില, എം.കെ സലീം, എം.കെ ജാസ്മിൻ, എസ്.കെ പ്രിയ, ലിൻസി വി തോമസ്, സയന ചാഴൂർ, കെ.എച്ച് ഷീജ, എം.യു അജിത, സി.ജെ ജിൻസി തുടങ്ങിയവർ പങ്കെടുത്തു.